News details
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം
February 07, 2024
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറാജ് ഇരിട്ടി (പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് നല്ലളം (ജനറൽ സെക്രട്ടറി), താജുദ്ദീൻ മുല്ലവീടൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. നസീർ പാനൂർ, അബ്ദുൽ ഹമീദ് കല്ലിക്കണ്ടി, അസ്‌ലം മാഹി, റിയാസ് വാണിമേൽ, നിസാർ ചെട്ടിപ്പടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്‌മാൻ മദനി, ഹമദ് ബിൻ സിദ്ധീഖ്, മൊയ്ദീൻ ഷാ, അജ്മൽ ജൗഹർ, ശനീജ് എടത്തനാട്ടുകര എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ഇരിട്ടി ദോഹയിലെ അറിയപ്പെട്ട പ്രഭാഷകനും മികച്ച സംഘാടകനുമാണ്. തുമാമയിലെ ഇസ്‌ലാമിക് സ്റ്റഡി സെന്റർ മദ്രസയുടെ പ്രിൻസിപ്പലായ അദ്ദേഹം ഇസ്‌ലാഹി സെന്ററിന്റെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഏറെക്കാലമായി ഖത്തർ ഇസ്‌ലാഹി സെന്ററിന്റെ നേതൃനിരയിലുള്ള സിറാജ് ഇരിട്ടി പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ഖത്തറിലെ ദഅവാ പ്രവർത്തനങ്ങളിൽ സജീവവുമാണ്.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ലത്തീഫ് നല്ലളം മികച്ച സംഘാടകനാണ്. കോഴിക്കോട് ജില്ലയിലെ നല്ലളം സ്വദേശിയായ അബ്ദുൽ ലത്തീഫ് നിലവിൽ ബിൻ മഹ്‌മൂദ് ഇസ്‌ലാമിക് സ്റ്റഡി സെന്റർ മദ്രസയുടെ പ്രിൻസിപ്പലാണ്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ നിപുണനായ അദ്ദേഹം നിരവധി തവണ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹിയായിട്ടുണ്ട്.
ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട താജുദ്ധീൻ മുല്ലവീടൻ കോഴിക്കോട് നല്ലളം സ്വദേശിയും നിരവധി തവണ ഫോക്കസ് ഖത്തർ നേതൃനിരയിൽ പ്രവർത്തിച്ച വ്യക്തിത്വവുമാണ്.
മദീന ഖലീഫ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ റഷീദലി വി.പി, ബഷീർ അൻവാരി, പി.സെഡ് അബ്ദുൽ വഹാബ്, നാസിറുദീൻ ചെമ്മാട്, അബ്ദുറഹ്മാൻ മദനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

